കക്കട്ടിൽ:(kuttiadi.truevisionnews.com) ലഹരിക്കെതിരെ വരയും കവിതയും സന്ദേശവും ഗാനങ്ങളുമായി കോൺഗ്രസ് കുന്നുമ്മൽ മണ്ഡലം കമ്മിറ്റി സ്നേഹസംഗമം നടത്തി. ചിത്രകാരൻ രാജഗോപലൻ കാരപ്പറ്റ പോസ്റ്റർ പ്രകാശനം നടത്തി. മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് എലിയാറ ആനന്ദൻ അധ്യക്ഷത വഹിച്ചു.


മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നൽകിയ സന്ദേശം ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്തും ഷാഫി പറമ്പിൽ എംപിയുടെ സന്ദേശം ജമാൽ മൊകേരിയും വായിച്ചു. ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ വി.പി.മൂസ, വനജ ഒതയോത്ത്, എടത്തിൽ ദാമോദരൻ, കെ.പി.ബാബു, എ.ഗോപി ദാസ്, അനന്തൻ കുനിയിൽ, വി.വി.വിനോദൻ, ബീന എലിയാറ, സീബ ലാലു, എ.കെ.പ്രകാശൻ, അരുൺ മൂയോട്ട്, സി.ഗംഗാധരൻ, വി.പി.സതി, ബഷീർ മൊകേരി, അൻവർ സാദത്ത്, കെ.അജിൻ, ഷമീർ പി.കെ, ബാബുരാജ് വട്ടോളി, ജി.പി.ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.
#Congress #Kunnummal #Mandal #Committee #organizes #love #meeting #against #drug #abuse