കുറ്റ്യാടി: കായക്കൊടി ആലക്കാട് എം.എൽ.പി സ്കൂളിലെ നീന്തൽ പരിശീലനം 10-ാം വർഷത്തിലേക്ക്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജിൽ ഒ.പി ഉദ്ഘാടനം ചെയ്‌തു. വാർഡ് മെമ്പർ ഒ.പി മനോജ് ആധ്യക്ഷം വഹിച്ചു.


സ്കൂളിൽ നിന്ന് 5-ാം ക്ലാസ് കഴിഞ്ഞ് പോകുന്ന എല്ലാ കുട്ടികളും നിന്തൽ പരിശീലനം സ്വായത്തമാക്കി പരിശോധനയ്ക്ക് വിധേയമാക്കി പഞ്ചായത്ത് പ്രസിഡണ്ടും, പ്രധാനധ്യാപകനും, പി.ടി.എ പ്രസിഡണ്ടും സാക്ഷ്യപ്പെടുത്തി സാക്ഷ്യപത്രം നൽകുന്ന പദ്ധതിയാണിത്.
പ്രധാനധ്യാപകൻ എ.വി നാസറുദ്ദീൻ, ദിവ്യ കെ ദിവാകരൻ, റാഫി.ടി, ഫാത്തിമ.എം, ജമീല ജമാലുദ്ദീൻ, പ്രസീത.ജി.എസ്, അൻസബ്.എം, മുഹമ്മദ് ഷമ്മാസ് അബ്ദുള്ള, മുഹമ്മദ് ബഷീർ മാവുള്ളിടത്തിൽ, തുടങ്ങിയവർ പങ്കെടുത്തു. പരിശിലനം നടേമ്മൽ താഴെ കളിക്കടവിലാണ് ഏർപ്പെടുത്തിയത്.
#Swimming #training #Alakkad #MLP #School #enters #year