കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ കലോത്സവം 'മാറ്റൊലി' യ്ക്ക് വിളംബര ഘോഷയാത്രയോടെ തുടക്കം. കടേക്കച്ചാലിൽ നിന്നാരംഭിച്ച ഘോഷയാത്ര കുറ്റ്യാടിയിൽ സമാപിച്ചു.


നടുപ്പൊയിലിൽ നടക്കുന്ന കലോത്സവം 9ന് സമാപിക്കും. 14 വാർഡുകളിൽ നിന്നായി ആയിരത്തിലേറെ തൊഴിലുറപ്പ് തൊഴിലാളികൾ ഘോഷയാത്രയിൽ അണിചേർന്നു.
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ കെ പി ചന്ദ്രി, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡൻ്റ് ഒ ടി നഫീസ, വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ്, സെക്രട്ടറി ഒ ബാബു തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
9ന് വൈകിട്ട് 5ന് നടുപ്പൊയിൽ യൂപി സ്‌കൂളിൽ നടക്കുന്ന സമാ പന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും. കെ പി കുഞ്ഞമ്മത്കുട്ടി എംഎൽഎ അധ്യക്ഷനാവും.
#Mattoli #procession #announcing #employment #guarantee #workers #art #festival #notable