കുറ്റ്യാടി:(kuttiadi.truevisionnews.com) ഇന്നലെ കുറ്റ്യാടി പുതിയ ബസ്സ്റ്റാൻഡിനടുത്ത് ചിക്കീസ് ഹോട്ടലിനു സമീപത്ത് നിന്നും തൊട്ടിൽ പാലം സ്വദേശി വലിയ പറമ്പത്ത് മുരളീധരന്റെ കൈയ്യിൽ നിന്നും കളഞ്ഞുപോയ സ്വർണം തമിഴ്നാട് സ്വദേശിയായ റോജ എന്ന വ്യക്തിക്ക് കിട്ടുകയും അദ്ദേഹം ഉത്തരവാദിത്വപ്പെട്ടവർക്ക് കൈമാറാതെ വീട്ടിൽ സൂക്ഷിക്കുകയും ചെയ്തു.


കുറ്റ്യാടി പരിസരത്തുള്ള സിസിടിവി പരിശോധിച്ച് സ്വർണ്ണം കൈവശമുള്ള ആളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുകയും ആളെ കണ്ടുപിടിക്കുകയും ഇയാളെ ജനകീയ ദുരന്തനിവാരണ സേനയുടെ ചെയർമാൻ ബഷീർ നരയങ്കോടനും എം.ഇ.റാഷിദും ചേർന്ന് കണ്ടെത്തുകയും സ്വർണ്ണാഭരണം തിരിച്ചു വാങ്ങി കുറ്റ്യാടി എസ്.ഐയെ ഏൽപ്പിക്കുകയും കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ വെച്ച് സി.ഐ. കൈലാസ്നാഥ് ജനകീയ ദുരന്ത നിവാരണ സാരഥികളായ നരയങ്കോടൻ ബഷീറിന്റെയും ഇ മുഹമ്മദ് ബഷീറിന്റെയും സാന്നിധ്യത്തിൽ ഉടമക്ക് കൈമാറി.
#Lost #gold #jewelry#returned#owner