കുറ്റ്യാടി:(kuttiadi.truevisionnews.com) എംഎൽഎയുടെ പ്രാദേശിക വി കസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച വട്ടക്കണ്ടിപ്പാറ-കുരങ്കോടുകുന്ന് റോഡ് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ് അധ്യക്ഷനായി.


സ്ഥിരംസമിതി അധ്യക്ഷൻ പി പി ചന്ദ്രൻ, വേളം പഞ്ചായത്തംഗം കുനിയേൽ അസീസ്, കെ പ്രകാശൻ, ടി മെഹമുദ്, കെ എം രാജൻ, കെ ടി സുനിൽ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം എം പി കരീം സ്വാഗതവും ടി പ്രദീപൻ നന്ദിയും പറഞ്ഞു.
#renovated #Vattakkandipara#Kurangodukunnu#road #passable