മരുതോങ്കര: (kuttiadi.truevisionnews.com) പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളി കലോത്സവം 'ചിലമ്പൊലി 2025' ന്റെ ഭാഗമായി കാർഷികമത്സരം സംഘടിപ്പിച്ചു. കുന്നുമ്മൽ ബിഡിഒ മനോജ് കുമാർ ഉദ്ഘാടനംചെയ്തു. കൊട്ട-ഓല മെടയൽ, ചൂല് നിർമാണം, തേങ്ങ പൊളിക്കൽ, തേങ്ങ ചിരകൽ, അവൽ നിർമാണം തുടങ്ങിയ മത്സരങ്ങൾ നടന്നു.


ഉരലിൽ നെല്ലിട്ട് ഇടിച്ച് അവൽ ഉണ്ടാക്കുന്ന മത്സരംകാണികൾക്ക് പുതുമയുള്ളതായി. 90 വയസ്സ് കഴിഞ്ഞ ആണ്ടിയേട്ടൻ മത്സരത്തിൽ പങ്കെടുത്തതും ആവേശം സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് അധ്യക്ഷനായി. പി രജി ലേഷ് സ്വാഗതവും എൻ കെ ഷി ജു നന്ദിയും പറഞ്ഞു.
3Employment #Guaranteed #Workers #Festival #Agricultural #Competition #new-twist