വട്ടോളി:(kuttiadi.truevisionnews.com) സംസ്ഥാന കൃഷി വകുപ്പ് മുഖാന്തരം നടപ്പിലാക്കുന്ന സ്റ്റേറ്റ് ഹോർട്ടിക്കൾചർ മിഷൻ പദ്ധതിയിൽ പഞ്ചായത്തിൽ 10 സെന്റിൽ കുറയാതെ ഇഞ്ചി, മഞ്ഞൾ കൃഷിച്ചെയ്യുന്ന കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്നു. ചുവടെ പറഞ്ഞ രേഖകളുമായി ജൂലൈ 31നു മുൻപായി കൃഷിഭവനിൽ എത്തേണ്ടതാണ്.
- അപേക്ഷ ഫോം
- ആധാർ കാർഡ് കോപ്പി
- 2025-26 നികുതി രസീതി
- പാട്ടത്തിനാണെങ്കിൽ പാട്ട ശീട്ട്
- ബാങ്ക് പാസ്സ് ബുക്ക് കോപ്പി
- കൃഷിയിടത്തിന്റെ ഫോട്ടോ.
- 25 സെന്റിൽ കൂടുതൽ കൃഷി ചെയ്തവർക്ക് മുൻഗണന ലഭിക്കുന്നതാണെന്ന് കുന്നുമ്മൽ കൃഷി ഭവൻ അധികൃതർ അറിയിച്ചു.
Agriculture Department provides financial assistance to ginger and turmeric farmers