കുറ്റ്യാടി : ( kuttiadi.truevisionnews.com ) കുറ്റ്യാടി അടുക്കത്ത് വീടിന് മുകളിൽ തെങ്ങ് വീണു. അടുക്കത്ത് നീളം പാറ കമലയുടെ വീടിന് മുകളിലാണ് തെങ്ങ് വീണത്. ഇന്നലെ അർധരാത്രിയോടെയായിരുന്നു അപകടം. ഓടിട്ട വീടിന് മുകളിലാണ് തെങ്ങ് വീണത്. കുട്ടികളടക്കം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രാത്രി 11:30 നു കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും വീശിയടിച്ച ശക്തമായ കാറ്റിൽ വലിയ നാശ നഷ്ട്ടങ്ങൾ ആണ് ഉണ്ടായത്.


കുറ്റ്യാടിയില്‍ നിര്‍ത്തിയിട്ട കാറിനും ലോറിക്കും മുകളിലേക്ക് പോസ്റ്റ് വീണ് അപകടമുണ്ടായി. ആര്‍ക്കും പരിക്കില്ല. നിരവധി മരങ്ങൾ കടപുഴകി വീണും നിരവധി ഇലട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണും വൈദ്യുതി ലൈനുകൾ പൊട്ടി വീണും വൈദ്യുതി വിതരണം താറുമാറായി. പാറക്കടവ് S വളവിൽ ടാങ്കർ ലോറിയുൾപ്പെടെയുള്ള വാഹനങ്ങൾക്ക് മേലെ 11kv ലൈൻ പൊട്ടിവീണു.
അപകട സമയത്ത് വൈദ്യുതി വിതരണം നിലച്ചിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം ആണ്. ഇവിടെ ഗതാഗതം രാത്രിതന്നെ പൂർവസ്ഥിതിയിൽ ആക്കിയിട്ടുണ്ട്. മലയോര മേഖലയിൽ കനത്ത മഴയും ദുരിതവും തുടരുന്നു. ദുരന്തമുഖത്തെ മാലാഖമാരായി സന്നദ്ധ പ്രവർത്തകർ സജീവമാണ്.
coconut tree fell on Kamala's house near the long road.