കാവിലുംപാറ:(kuttiadi.truevisionnews.com) കാവിലുംപാറ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തിയാക്കിയ സംഘചേതന-കലങ്ങോട് റോഡ് പ്രസിഡന്റ് പി ജി ജോർജ് ഉദ്ഘാടനം ചെയ്തു.സ്ഥിരംസമിതി അധ്യക്ഷൻ കെ പി ശ്രീധരൻ അധ്യക്ഷനായി.


അജയ് തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. പി കെ രാജീവൻ, കെ ടി മോഹനൻ, രഘുദാസൻ കൽതോപ്പിൽ, ഉണ്ണി എന്നിവർ സംസാരിച്ചു. എ വി കുമാരൻ സ്വാ ഗതം പറഞ്ഞു.
#Sanghachetana-Kalangode #road#completed#inaugurated