കുറ്റ്യാടി: (kuttiadi.truevisionnews.com) വാട്ട്‌സ്ആപ്പ് സന്ദേശം ഷെയർ ചെയ്തതിന്റെ പേരിൽ കുറ്റ്യാടിക്കടുത്ത് പതിരിപ്പറ്റയിൽ ഗൃഹനാഥന് നേരെ അക്രമം. രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. പതിരിപ്പറ്റ സ്വദേശി എളിയത്ത് വീട്ടിൽ മൊയ്‌ദു കെ പി (65)നാണ് മർദ്ദനമേറ്റത്.


ശനിയാഴ്ച രാത്രി 7 മണിക്ക് കണ്ടോത്തുകുനി ജുമാമസ്ജിദിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന മൊയ്ദുവിനെ പ്രതികൾ തടഞ്ഞുവച്ച് മർദിച്ചതായി പരാതി. പ്രതികൾ നാട്ടിലെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ അയച്ച സന്ദേശം മൊയ്‌തു തന്റെ വാട്ട്‌സ് ആപ്പ് കൂട്ടായ്മ ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തതിലുണ്ടായ വൈരാഗ്യമാണ് അക്രമണത്തിന് പിന്നിലെന്ന് മൊയ്‌ദു ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.
കാലിനും തലയ്ക്കുമുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകളോടെ ഇയാളെ കുറ്റ്യാടി ഗവണ്മെന്റ് കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊയ്‌ദുവിന്റെ പരാതിയിൽ പ്രതികളായ കുളങ്ങര സ്വദേശി ഹാരിസ്, സക്കറിയ എന്നിവർക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു.
#Violence #Kuttiadi #over #sharing#WhatsApp-message