കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്ത് വാർഷിക -പദ്ധതി ഭാഗമായി മെൻസ്ട്രൽ കപ്പ് വിതരണവും വനിതാസംഗമം 'ശ്രദ്ധ 2K25' സംഘടിപ്പിച്ചു. വനിതാസംഗമം ഡോ. ശ്രീസുര്യ തിരുവോത്ത് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ അധ്യക്ഷയായി. ഡോ. അഞ്ജലി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ മോഹൻദാസ്, ജനപ്രതിനിധികളായ രജിതാ രാജേഷ്, കെ നിഷ, സി കെ സുമിത്ര എന്നിവർ സംസാരിച്ചു. സ്ഥിരംസമിതി അധ്യക്ഷ സബിന മോഹൻ സ്വാഗതവും ഗായത്രി ദേവി നന്ദിയും പറഞ്ഞു
Shraddha 2K25 Menstrual cup distribution women gathering Kuttiadi