വേളം: (kuttiadi.truevisionnews.com) ലഹരിയാവാം കലകളോട് എന്ന സന്ദേശവുമായി വേളം കുളിക്കുന്ന് ചെന്താര രാജസൂയം കോൽക്കളി സംഘത്തിന്റെ എട്ടാംവാർഷികവും പി എം മഹേഷ് ഗുരുക്കൾ ചെമ്മരത്തൂർ പരിശീലിപ്പിച്ച വനിതകളുടെയും കുട്ടികളുടെയും കോൽക്കളി അരങ്ങേറ്റവും മിനി സ്റ്റേഡിയത്തിൽ നടന്നു.


കേരള ഫോക്ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി വി ലവ് ലിൻ ഉദ്ഘാടനം ചെയ്തു. പി പി ചന്ദ്രൻ അധ്യക്ഷനായി. പി എം കുമാരൻ, പി വത്സൻ, പി കെ സി അസീസ് എന്നിവർ സംസാരിച്ചു. പി സി ഷൈനു സ്വാഗതവും എം പി രജിലേഷ് നന്ദിയും പറഞ്ഞു.
തുടർന്ന് കോൽക്കളി മേഖലയിലെ ഗുരുക്കന്മാരെ ആദരിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ, 101 കലാകാരന്മാർ അണിനിരന്ന മെഗാ തച്ചോളികളി, താളക്കളി, രാജസൂയം കോൽക്കളി, ഒറ്റയും ചുഴിച്ചിലും തുടങ്ങിയ കോൽക്ക ളികളും അരങ്ങേറി
Kolkali anniversary celebrations velom kuttiadi