കുറ്റ്യാടി:(kuttiadi.truevisionnews.com) കുറ്റ്യാടി കള്ളാട് വേട്ടരയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി. വേട്ടരയിൽ സ്ഥിരം താമസമാക്കിയ പശ്ചിമ ബംഗാൾ സ്വദേശി രാജേഷ് ഖാൻ എന്ന ആളുടെ വീട്ടിൽ നിന്നും ആണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. രാജേഷ് ഖാൻ കുടുംബവുമൊന്നിച്ചു വെക്കേഷന് സ്വദേശത്താണ്. പോലിസ് സ്ഥലത്തെത്തി ചെടികൾ സ്റ്റേഷനിലേക്കു മാറ്റി. ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകരും സ്ഥലത്തെത്തി. തൊട്ടിൽപ്പാലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു അനേഷണം ആരംഭിച്ചു.
Cannabis cultivation in Kuttiadi homestead