മൊകേരി : ആറ് പതിറ്റാണ്ടിലേറെക്കാലം വിവിധ കലാ രംഗങ്ങളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ച കടത്തനാട് കളരി സംഘത്തിൻ്റെ സാരഥി വളപ്പിൽ കരുണൻ ഗുരുക്കൾക്ക് സി.പി.ഐ യുടെ സ്നേഹാദരം. കളരിപ്പയറ്റ്, കോൽക്കളി രംഗത്ത് തന്റെ മികവ് തെളിയിക്കാൻ വളപ്പിൽ കരുണൻ ഗുരുക്കൾക്ക് സാധിച്ചു.
മൊകേരിയിൽ സി. പി. ഐ കുറ്റ്യാടി മണ്ഡലം സമ്മേളന വേദിയിൽ മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ്‌മന്ത്രി ജെ ചിഞ്ചു റാണി മൊമെന്റോ നൽകി. മണ്ഡലം സെക്രട്ടറി കെ കെ മോഹൻ ദാസ് അധ്യക്ഷത വഹിച്ചു
CPI honors Valappil Karunan Gurukkal