കുറ്റ്യാടി: (kuttiadi.truevisionnews.com) ക്ഷേമ പെൻഷനുകൾ എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന് കുറ്റ്യാടി മണ്ഡലം ആറ് , ഒമ്പത് വാർഡ് കോൺഗ്രസ് കുടുംബ സംഗമം ആവശ്യപ്പെട്ടു.
കർഷക തൊഴിലാളി പെൻഷൻ വളരെ കാലമായി കുടിശ്ശികയായി കിടക്കുകയാണെന്നും വാർധക്യകാല പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ പെൻഷൻ അനുവദിക്കാത്തത് കാരണം ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. കെപിസിസി മെമ്പർ അച്യുതൻ പുതിയെടുത്ത് ഉദ്ഘാടനം ചെയ്തു.


ഹാഷിം നമ്പാടൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, മണ്ഡലം പ്രസിഡന്റ് പി.കെ സുരേഷ്, മഹിള കോൺഗ്രസ് ഭാരവാഹി സെറീന പുറ്റങ്കി, ബാബു കൊയിലോത്ത് കണ്ടി, രവി നമ്പേലത്ത്, കെ.കെ ഷാജു, ബാപ്പറ്റ അലി എന്നിവർ പ്രസംഗിച്ചു
Congress demanded Welfare pension should be distributed immediately