Featured

കക്കട്ടിൽ പ്രകടനം; എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ യുഡിഎഫ് കരിദിനം

News |
May 21, 2025 12:01 PM

കക്കട്ടിൽ: (kuttiadi.truevisionnews.com) എൽഡിഎഫ് സർക്കാറിന്റെ നാലാം വാർഷിക ദിനത്തിൽ യുഡിഎഫ് കുന്നുമ്മൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കട്ടിൽ കരിദിനമായി ആചരിച്ചു. കക്കട്ടിൽ പ്രകടനത്തിന് ശേഷം നടന്ന യോഗം കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ചെയർമാൻ സി.കെ.അബു അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എലിയാറ ആനന്ദൻ, യുഡിഎഫ് നേതാക്കളായ സി.വി.അഷറഫ്, വി.പി.മൂസ, ജമാൽ മൊകേരി, പി.പി.അശോകൻ, എ.വി.നാസറുദ്ദിൻ, ഒ.വനജ, വി.വി വിനോദൻ, മുരളി കുളങ്ങരത്ത്, എ.പി.കുഞ്ഞബ്ദുള്ള, എടത്തിൽ ദാമോദരൻ, കെ.പി.ബാബു, സി.കെ. കുഞ്ഞബ്ദുള്ള ഹാജി, അരുൺ മൂയ്യാട്ട്, സീബ ലാലു, ഒ.പി.അഷറഫ്, ബഷീർ മൊകേരി, ലാലു എടക്കാട്ട്, ജി.പി. ഉസ്മാൻ, മജീദ് പാതിരിപ്പറ്റ, പി.അശോകൻ, പി.കെ.ലിഗേഷ്, ഗഫൂർ മുതലായവർ പ്രസംഗിച്ചു.

Demonstration Kakattil UDF black day against LDF government

Next TV

Top Stories










News Roundup