May 21, 2025 07:47 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) വയനാട് റോഡിൽ തളീക്കര കാഞ്ഞിരോളിയിൽ അപകട ഭീഷണിയായ തണൽ മരം മുറിച്ചുമാറ്റി. ജനകീയ ദുരന്ത നിവാരണ സേന ചെയർമാൻ ബഷീർ നരയങ്കോടന്റെ നേതൃത്വത്തിലാണ് മരം മുറിച്ചു മാറ്റിയത്. അപകടാവസ്ഥയിലുള്ള മരച്ചില്ലകളും റോഡിലേക്ക് തൂങ്ങിക്കിടന്നിരുന്ന വള്ളികളും ഇതിന്റെ കൂടെ മുറിച്ചു മാറ്റി.ഇത് കാൽനട യാത്രക്കാർക്കും വാഹനയാത്രക്കാർക്കും ആശ്വാസകരമായി.

മെയ് 10 ന് ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചത് റോഡിലേക്ക് തള്ളിയ മരത്തിൻ്റെ മറവു കാരണമാണെന്ന ആക്ഷേപമുണ്ടായിരുന്നു. ഇതെത്തുടർന്ന് നാട്ടുകാർ റോഡ് ഉപരോധ സമരം നടത്തിയിരുന്നു. അന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ മരം മുറിച്ചു മാറ്റുമെന്ന് ഉറപ്പു കൊടുത്തിരുന്നു.

ഇതേ റൂട്ടിൽ ഭീഷണിയായ നിൽക്കുന്ന തളീക്കര അങ്ങാടിയിൽ രണ്ട് തണൽ മരങ്ങൾ മുറിച്ചുമാറ്റാൻ കായക്കൊടി പഞ്ചായത്ത് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഒന്ന് പൂർണമായി മുറിക്കാനും രണ്ടാമത്തേിതിൻ്റെ കൊമ്പുകൾ മുറിക്കാനുമാണ് നടപടി. ഈ മരങ്ങൾ കൂടി മുറിച്ചു മാറ്റിയാൽ കാഞ്ഞിരോളിയിലെ അപകടങ്ങൾ ഒഴിവാകുമെന്ന് ജനകീയ ദുരന്ത നിവാരണ സേന ചെയർമാൻ ബഷീർ നരയങ്കോടൻ പറഞ്ഞു.

കുറ്റ്യാടിക്കടുത്ത് ഓത്യോട്ട് പാലത്തിനു സമീപം റോഡിലേക്ക് ചാഞ്ഞ ഒരു മരത്തിൽ കഴിഞ്ഞ ദിവസം പാർസൽ ലോറിയിടിച്ച് രണ്ടാൾക്ക് പരിക്കേറ്റിരുന്നു.

danger averted shade tree cut down Kanjiroli thaleekkara kuttiadi

Next TV

Top Stories