---
title: "സുസ്ഥിര വികസനം നടപ്പാക്കാൻ എല്ലാവരുടെയും സഹകരണം അനിവാര്യം - മന്ത്രി അഹമ്മദ് ദേവർകോവിൽ"
english_title: "Co-operation of all is essential for the implementation of sustainable development - Minister Ahmed Devarkovil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/47750/co-operation-of-all-is-essential-for-the-implementation-of-sustainable-development-minister-ahmed-devarkovil"
published_at: "2022-06-07T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f77208dc7d_ahammed_devarkovil.jpg"
keywords: []
---

# സുസ്ഥിര വികസനം നടപ്പാക്കാൻ എല്ലാവരുടെയും സഹകരണം അനിവാര്യം - മന്ത്രി അഹമ്മദ് ദേവർകോവിൽ

> **Lead Summary:** **കായക്കൊടി : **സുസ്ഥിര വികസനം നടപ്പാക്കാൻ എല്ലാവരുടെയും സഹകരണവും പിന്തുണയും അനിവാര്യമാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.

## Article Content

**കായക്കൊടി : **സുസ്ഥിര വികസനം നടപ്പാക്കാൻ എല്ലാവരുടെയും സഹകരണവും പിന്തുണയും അനിവാര്യമാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.

കായക്കൊടി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ അധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ ഉമ പദ്ധതി വിശദീകരിച്ചു.

ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ പ്രേമൻ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗം കെ രാജൻ ഗ്രൂപ്പ് ചർച്ച വിശദീകരണം നടത്തി.

ക്ഷേമകാര്യ ചെയർപേഴ്സൺ സരിത മുരളി, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ എം റീജ, പഞ്ചായത്ത് അംഗങ്ങളായ ഒ പി മനോജ്, യു വി അബ്ദുള്ള , അഹമ്മദ് കുമ്പളംകണ്ടി എം കെ ശശി, പി പി മൊയ്തു തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് സജീഷ എടക്കുടി സ്വാഗതവും സെക്രട്ടറി കെ രാജീവൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/47750/co-operation-of-all-is-essential-for-the-implementation-of-sustainable-development-minister-ahmed-devarkovil)