കുറ്റ്യാടി: വേളം പള്ളിയത്ത് ജനങ്ങളിൽ ഭീതി പടർത്തി കാട്ടുപന്നി കൂട്ടം. പള്ളിയത്ത് സിമൻ്റ് കടയിലേക്ക് പന്നി ഇരച്ച് കയറി. കടയുടെ ഗ്ലാസ് തകർത്തു.


പള്ളിയത്ത് ടൗണിൽ തിരുവള്ളൂർ റൂട്ടിലുള്ള കിഴക്കേപറമ്പത്ത് ഇബ്രാഹിമിൻ്റെ സിമൻ്റ് കടയിലേക്കാണ് ഇന്ന് രാവിലെ പതിനൊന്നോടെ പന്നി പാഞ്ഞ് കയറിയത്.
സിമൻ്റ് കടയുടെ ഓഫീസ് പന്നി തകർത്തു. മൂന്ന് നാല് പന്നികൾ ടൗണിന് കുറുകെ ഓടി ഭീതി പടർത്തി. നാട്ടുകാർ തടിച്ചുകൂടിയതോടെ പന്നി ഓടി രക്ഷപ്പെട്ടു.
A herd of wild boars spread terror; The pig rushed into the church shop