---
title: "ജനകീയസൂത്രണം; വേളത്ത് കർമ്മ പരിപാടികൾ തുടങ്ങി."
english_title: "Popular planning; Karma programs started in velam "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/85198/popular-planning-karma-programs-started-in-velam"
published_at: "2022-12-14T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399a361ce56e_kuttiadi_.jpg"
keywords: []
---

# ജനകീയസൂത്രണം; വേളത്ത് കർമ്മ പരിപാടികൾ തുടങ്ങി.

> **Lead Summary:** **വേളം:** ജനകീയസൂത്രണത്തിന്റെ ഭാഗമായി വേളത്ത് വൈവിധ്യമാർന്ന കർമ്മ പരിപാടികൾ ആരംഭിച്ചു.വേളം ഗ്രാമപഞ്ചായത്തിൻ്റെ 2023-24 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായാണ് യോഗം. പഞ്ചായത്തിലെ വിവിധ വർക്കിംഗ് ഗ്രൂപ്പുകൾ രണ്ടു ദിവസങ്ങളിലായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ യോഗം ചേർന്ന് വരിയുകയാണ്.

## Article Content

**വേളം:** ജനകീയസൂത്രണത്തിന്റെ ഭാഗമായി വേളത്ത് വൈവിധ്യമാർന്ന കർമ്മ പരിപാടികൾ ആരംഭിച്ചു.വേളം ഗ്രാമപഞ്ചായത്തിൻ്റെ 2023-24 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായാണ് യോഗം. പഞ്ചായത്തിലെ വിവിധ വർക്കിംഗ് ഗ്രൂപ്പുകൾ രണ്ടു ദിവസങ്ങളിലായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ യോഗം ചേർന്ന് വരിയുകയാണ്.

വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സറീന അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. മേഖലയിലെ മികച്ച ഗ്രാമപഞ്ചായത്തായി വേളത്തെ മാറ്റിയെടുക്കുവാൻ എല്ലാവരും സജ്ജരാവണമെന്ന് പ്രസിഡണ്ട് പറഞ്ഞു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാമചന്ദ്രൻ, ജനപ്രതിനിധികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, കർമ്മസമിതി അംഗങ്ങൾ പങ്കെടുത്തു. വരും വർഷത്തേക്ക് വേണ്ട കർമ്മ പരിപാടികളാണ് പ്രധാനമായും യോഗത്തിൽ ചർച്ച ചെയ്തത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/85198/popular-planning-karma-programs-started-in-velam)