ആയഞ്ചേരി: വീടും സ്ഥലവും നഷ്ടപ്പെട്ടവരെ ജനങ്ങൾ ഏറ്റെടുക്കും. വീടും സ്ഥലവും അകാരണമായി നഷ്ടപ്പെട്ട് പെരുവഴിയിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് ജനങ്ങൾ അഭയം നൽകണമെന്ന് മുൻ എംഎൽഎ പാറക്കൽ അബ്ദുല്ല.


നിയമ സംരക്ഷകർ വാതിൽ ചവിട്ടിപ്പൊളിച്ച് സ്ത്രീകളെ ഉൾപ്പെടെ വലിച്ചിഴച്ച് റോഡിൽ ഇറക്കിയ നടപടി നിയമപാലകർക്ക് ചേർന്നതല്ല. വള്ളിയാട് മായിൻകുട്ടിയെയും, കുടുംബത്തെയും ബ്ലേഡ് മാഫിയ കുടിയൊഴിപ്പിച്ചതിനെതിരെ നടക്കുന്ന ജനകീയ സമരപ്പന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മംഗലാട് മഹല്ല് സെക്രട്ടറി തയ്യുള്ളതിൽ മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി അബ്ദുറഹ്മാൻ, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ എ സുരേന്ദ്രൻ, മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഹാരിസ് മുറിച്ചാണ്ടി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം പി ഷാജഹാൻ, പനയുള്ളതിൽ അമ്മദ് ഹാജി സംസാരിച്ചു.
Asylum people; People will take in those who have lost their homes.