വേളം: വേളം പഞ്ചായത്തിൽ ഹരിത മിത്രത്തിന്റെ ഭാഗമായി ക്യു ആർ കോഡ് ഉപയോഗിച്ച് കളക്ഷൻ ആരംഭിച്ചു.
മാലിന്യ സംസ്കരണ മേഖലയിലെ ഓരോ പ്രവർത്തനവും അതാത് സമയങ്ങളിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ സംസ്ഥാന തലം മുതൽ വാർഡ് തലം വരെ വിലയിരുത്തുന്നതിനായുള്ള പദ്ധതിയാണ് ഹരിത മിത്രം അപ്ലിക്കേഷൻ.
വീട് ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിലെ നിലവിലെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ സമയ ബന്ധിതമായും കുറ്റമറ്റതായും നടത്തുന്നതിനായി പദ്ധതിയുടെ ആദ്യ ഘട്ടം വീടുകളിലും കടകളിലും പൊതു സ്ഥാപനങ്ങളിലും നേരത്തെ ഹരിത സെന അംഗങ്ങൾ ക്യൂ ആർ കോഡ് പതിച്ചിരുന്നു.
കൈമാറുന്ന മാലിന്യങ്ങളുടെ ഇനം ,അളവ് ,കൈമാറുന്നതിയ്യതി കലണ്ടർ പ്രകാരമുള്ള പാഴ്വസ്തു ശേഖരണം തുടങ്ങിയ വിവരങ്ങൾ ലഭ്യമാകാൻ ക്യൂ ആർ കോഡ് ഉപയോഗിച്ച് ആദ്യ കളക്ഷൻ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിന്നും ആരംഭിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ,പഞ്ചായത്തു സെക്രട്ടറി രാമചന്ദ്രൻ പി ,,അസിസ്ടന്റ് സെക്രട്ടറി ചിത്ര ഹരിത സെന അംഗങ്ങൾ കെൽട്രോൺ പ്രധിനിധി അഭിജിത് സംബന്ധിച്ചു .
Collection started.; Harita Mithram is now in QR code.