ആയഞ്ചേരി: കേരള സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയിലൂടെ കട ആരംഭിച്ച് ബിജീഷ്. ഒരു കുടുംബത്തിന് ഒരു സ്ഥാപനം എന്ന സ്കീമിലൂടെ കടമേരി പന്ത്രണ്ടാം വാർഡിൽ തൈക്കണ്ടി ബിജീഷ് ആരംഭിച്ച കച്ചവട സ്ഥാപനം നാട്ടുകാർക്ക് തുറന്നു കൊടുത്തു.


ആയഞ്ചേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ഒരു കുടുംബത്തിന് ജീവിതോപാധിയായി സംരംഭങ്ങൾ ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ വരെ പലിശ സബ്സിഡിയോടെ ബാങ്ക് സഹായം നൽകും. ആറു ശതമാനം പലിശ സർക്കാർ ബാങ്കിന് നൽകും.
ലൈസൻസ് ഉൾപ്പെടെയുള്ള എല്ലാ സഹായങ്ങളും സംരംഭകർക്ക് ഏർപ്പാട് ചെയ്തു കൊടുക്കുന്നതിന് പഞ്ചായത്തുകളിൽ ഓരോ ജീവനക്കാരനെ നിയമിച്ചിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പ് ആയഞ്ചേരി പഞ്ചായത്ത് ഓഫീസിൽ നടന്ന ലോൺ മേളയിൽ പങ്കെടുത്താണ് ബിജീഷ് കേരള ബാങ്കിൽ നിന്ന് ലോണെടുത്ത് വീടിനടുത്ത് സ്ഥാപനം ആരംഭിച്ചത്. ബിജീഷിന്റെ അമ്മ തൈക്കണ്ടി മാത അമ്മ ഭദ്രദീപം കൊളുത്തി. താനക്കണ്ടി ബാബു ആദ്യ വില്പന ഏറ്റുവാങ്ങി.
livelihood; Mother lit Bhadradeepam.