ആയഞ്ചേരി: തോട് നവീകരണത്തിന്റെ രണ്ടാംഘട്ട പ്രവർത്തി ആരംഭിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 12,5 വാർഡുകളിലൂടെ കടന്നുപോകുന്ന കരുവാരി തോടിന്റെ നവീകരണ പ്രവർത്തിയുടെ രണ്ടാംഘട്ടം കടമേരി ക്ഷേത്ര കുളത്തിനടുത്ത് വച്ച് ആരംഭിച്ചു.


ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 17 ലക്ഷം രൂപയാണ് തോടിന് അനുവദിച്ചത്. കടമേരി വെളുത്ത പറമ്പത്ത് താഴെ മുതൽ ഒറ്റമാക്കൂൽ താഴെ വരെ ഏതാണ്ട് മൂന്നര കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന ഈ തോട് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സാണ്.
കുറ്റ്യാടി ഇറിഗേഷൻ കനാലിൽ നിന്ന് ജലം കടമേരി വഴിയെത്തിക്കുന്നത് ഈ തോട് വഴിയാണ്. പ്രദേശവാസികളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരവും ഈ നീരൊഴുക്കാണ്.
കരുവാരി തോട്, കെട്ടി സംരക്ഷിക്കുന്നതിനാവശ്യമായ സ്ഥലമെടുപ്പ് പ്രവർത്തിക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സരള കൊള്ളിക്കാവിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ, കെ മോഹനൻ മാസ്റ്റർ, കെ.വി സജേഷ്, റഷീദ് നെരോത്ത്, സന്തോഷ് മന്നംപൊയിൽ നേതൃത്വം നൽകി.
trench renovation; The second phase has started