ആയഞ്ചേരി : വിവരാവകാശ നിയമം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ധർണ്ണ. വിവരാവകാശ നിയമത്തിലെ എട്ട് (ഐ) (ജെ) സെക്ഷൻഅട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്നാവശ്യപ്പെട്ടു ദേശീയ വിവരാവകാശ കൂട്ടയ്മ രംഗത്ത്.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരി തറോപ്പൊയിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി പ്രസിഡണ്ട് ഷഫീക്ക് തറോപ്പൊയിൽ ഉദ്ഘാടനം ചെയ്തു.
അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു, പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, കെ .ടി.അമ്മദ്,പി.മുബഷിർ, പി. എം ഇർഫാദ് , അജ്മൽ പന്തപ്പെയിൽ , വിനീഷ് കായണ്ണ, പി എം നിസാർ സംസരിച്ചു.
A dharna was held against the move to overturn the RTI Act