വേളം : വേളത്ത് ഭിന്നശേഷി കലോൽസവം സമാപിച്ചു. വേളം ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷി പഠിതാക്കൾക്കായി 'തിളക്കം 23' എന്ന പേരിൽ കലോൽസവമാണ് കുട്ടികളുടെ കളിയാരവങ്ങൾക്കിടെ സമാപിച്ചത് പൂളക്കൂൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന കലോൽസവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു.


ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സി. ബാബു അദ്ധ്യക്ഷനായി. ആസൂത്രണ സമിതി വൈസ് ചെയർമാൻ വി.കെ.അബ്ദുള്ള, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.സുപ്പി മാസ്റ്റർ, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സുമ മലയിൽ, പാലിയേറ്റീവ് പ്രവർത്തകനും ഗായകനുമായ ജനീഷ് കുറ്റ്യാടി മുഖ്യാതിഥി ആയിരുന്നു.
ചിന്നൂസ് കൂട്ടായ്മ ചെയർമാൻ നസീർ, ഐ.സി.ഡി.എസ്.സൂപ്പർവൈസർ നീതു കുര്യാക്കോസ്, ഷീന കെ.സി., വി.പി.സുധാകരൻ മാസ്റ്റർ, അഡ്വ. അഞ്ജന സത്യൻ സംസാരിച്ചു.
The time was bright; The multi-ability arts festival has concluded