വേളം: 2023 - 24 പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വേളം ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സി. ബാബു അദ്ധ്യക്ഷനായി.


വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സറീന നടുക്കണ്ടി കരട് പദ്ധതി അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി. സൂപ്പി മാസ്റ്റർ, ആരോഗ്യ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സുമ മലയിൽ, ആസൂത്രണ സമിതി വൈസ് ചെയർമാൻ വി.കെ.അബ്ദുള്ള,
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.കെ. റഫീഖ്, ടി.കെ. കരിം മാസ്റ്റർ, എ.കെ. ചിന്നൻ, എം.പി. കുഞ്ഞിക്കണ്ണൻ, സി.രാജീവൻ, കെ.രാഘവൻ പങ്കെടുത്തു. നിർവ്വഹണ ഉദ്യോഗസ്ഥർ, ആസൂത്രണസമിതി അംഗങ്ങൾ, വർക്കിങ്ങ് ഗ്രൂപ്പ് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ വിവിധ ഗ്രൂപ്പുകളിലായി ചർച്ചകളിൽ പങ്കാളികളായി.
development time; Velam development seminar begins