ആയഞ്ചേരി: ജനുവരി 26 റിപ്പബ്ലിക് ദിനം മുതൽ ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30 വരെ ദേശവ്യാപകമായി സി പി ഐ നേതൃത്വത്തിൽ ഭരണഘടന - ജനാധിപത്യ-മതേതര സംരക്ഷണ വാരയായി ആചരിക്കുന്നതിന്റെ ഭാഗമായി അന്ന് കാലത്ത് എല്ലാ പാർട്ടി ഓഫീസുകളിലും ബ്രാഞ്ച് കേന്ദ്രങ്ങളിലും പാർട്ടി പ്രവർത്തകർ ദേശീയ പതാക ഉയർത്തും.


വൈകീട്ട് 4 മണിക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ ഭരണഘടന സംരക്ഷണ സംഗമം നടക്കും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു, മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ എന്നിവർ പങ്കെടുക്കും.
Constitution protection rally tomorrow in Ayanchery