Featured

കൃഷി വഴിയിൽ; തെങ്ങിൻ തൈ വിതരണം ചെയ്ത് വേളം

News |
Jan 30, 2023 02:50 PM

വേളം: കല്പക വൃക്ഷമായ തെങ്ങ് ഏറ്റവും കൂടുതൽ വളരുന്ന പ്രദേശമാണ് കുറ്റ്യാടി നിയോജകമണ്ഡലം. കാർഷിക വിളകളുടെ ഭൂമിയായ കുറ്റ്യാടിയുടെ കാർഷിക തലസ്ഥാനമാണ് വേളം. കഴിഞ്ഞ മാസമായിരുന്നു കോക്കനട്ട് ഫാക്ടറി ഉൾപ്പെടെ വേളത്ത് സ്ഥാപിച്ചത്.

കുറ്റ്യാടി തെങ്ങിൻ തൈ ലോകപ്രശസ്തമാണ്. വേളം ഗ്രാമ പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ നാടൻ തെങ്ങിൻ തൈ വിതരണം ചെയ്തു. ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സി. ബാബു, വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സറീന നടുക്കണ്ടി, ഗ്രാമപഞ്ചായത്ത് മെംബർമാരായ സി.പി. ഫാത്തിമ, പി.പി.ചന്ദ്രൻ മാസ്റ്റർ, അനീഷ പ്രദീപ്, വാർഡ് കൺവീനർ വി.പി.ശശി, കെ.രാഘവൻ, കൃഷിഓഫീസർ ശ്യാം ദാസ് പങ്കെടുത്തു.

Agriculture is on the way; During the distribution of coconut saplings

Next TV

Top Stories










News Roundup