വേളം: കിടപ്പ് രോഗികൾക്ക് സ്വാന്തനമായി ഉല്ലാസയാത്ര. വേളം ഗ്രാമപഞ്ചായത്തും വേളം കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായാണ് പഞ്ചായത്തിലെ കിടപ്പ് രോഗികളുടെ സംഗമവും വടകര സാൻഡ് ബാങ്ക്സിലേക്ക് ഉല്ലാസയാത്രയും നടത്തിയത്.


ഉല്ലാസ യാത്ര വേളം പൂമുഖത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നയീമ കുളമുള്ളതിൽ ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡണ്ട് കെ സി ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമ മലയിൽ, അസീസ് കിണറുള്ളതിൽ, പി പി ചന്ദ്രൻ, എംസി മൊയ്തു, അനീഷ പ്രദീപ്, ബീന കോട്ടേമ്മൽ, കെ കെ ഷൈനി പങ്കെടുത്തു.
ജെ എച്ച് ഐ റഷീദ്, പാലിയേറ്റീവ് നേഴ്സ് സീമ, പാലിയേറ്റീവ് വളണ്ടിയർ മാരായ എം എം ചാത്തു, പി. കൃഷ്ണൻ, ടി പി കാസിം, കെ അനീഷ്, ടി.വി.സി. കുഞ്ഞമ്മദ്, ആശാവർക്കർമാർ, ആരോഗ്യ പ്രവർത്തകർ, രോഗികളുടെ സഹായികൾ, ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
solo travel; Bed patients were relieved