Mar 17, 2023 03:41 PM

കുററ്യാടി: ആരോഗ്യ മേഖലയ്ക്കും തൊഴിലിനും സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിനും ഊന്നലോടെ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് 15,59,76,346 രൂപ വരവും 14,64,14,201 രൂപ ചെലവും 95,62,145 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ അവതരിപ്പിച്ചു. ബ്ലോക്കിനു കീഴിലെ 7 പഞ്ചായത്തുകളിലും കളിക്കളം, കിടപ്പുരോഗികള്‍ക്ക് ഡോക്ടറുടെ സേവനം, സമ്പൂര്‍ണ 10 ാം ക്ലാസ് തുല്യത ബ്ലോക്കായി മാറ്റുക.

മാലിന്യനിര്‍മാര്‍ജനത്തിനു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, കൃഷിമേഖലയില്‍ നെല്‍ക്കൃഷിക്ക് മുന്‍ഗണന, പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത, വയോജന സൗഹൃദ പദ്ധതി തുടങ്ങിയവ നടപ്പാക്കും. ബ്ലോക്കിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും കിടപ്പു രോഗികള്‍ക്ക് താമസസ്ഥലത്ത് ചികിത്സാ സൗകര്യം എത്തിക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ദിനങ്ങളുടെ എണ്ണം 20 ലക്ഷം എത്തിച്ചും 100 ദിവസം തൊഴില്‍ നേടിയ കുടുംബങ്ങളുടെ എണ്ണം 1200 ആയി ഉയര്‍ത്തിയും തൊഴില്‍ ആവശ്യമുള്ള മുഴുവന്‍ പേര്‍ക്കും തൊഴില്‍ നല്‍കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് മുന്‍കയ്യെടുക്കും.

നീര്‍ത്തട വികസനം 5 കോടി, ആരോഗ്യ മേഖല 2.04 കോടി, കൃഷി 47.20 ലക്ഷം, ക്ഷീര വികസനം 43.5 ലക്ഷം, കുടിവെള്ളം 35.84 ലക്ഷം, ശുചിത്വം 35.84 ലക്ഷം, ബ്ലോക്ക് ഓഫീസ് കെട്ടിടം 47.80 ലക്ഷം, അതിദാരിദ്ര നിര്‍മാര്‍ജന 2 ലക്ഷം, അഗതി ക്ഷേമ പരിപാടി 1 ലക്ഷം, മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ 46.23 ലക്ഷം, വയോജന ക്ഷേമം 25 ലക്ഷം, ഭവനം 24.33 കോടി, ചെറുകിട വ്യവസായം 19 ലക്ഷം, യുവജനക്ഷേമം സ്‌പോര്‍ട്‌സ് 31.5 ലക്ഷം വീതം വകയിരുത്തി. സ്ഥിരം സമിതി ആധ്യക്ഷ എന്‍.കെ.ലീല അധ്യക്ഷത വഹിച്ചു. എം.പി.കുഞ്ഞിരാമന്‍, ലീബ സുനില്‍, ഗീത രാജന്‍, കെ.ദിനേഷന്‍, കെ.കൈരളി, ടി.വി.കിുഞ്ഞിക്കണ്ണന്‍, കെ.കെ.ഷമീന, സെക്രട്ടറി കെ.രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

Kunummal Block Panchayat Budget; Prioritize health sector and economic empowerment of women

Next TV

Top Stories










News Roundup