Mar 18, 2023 11:40 AM

വേളം: ആഴ്ചകൾക്ക് മുമ്പ് നിരവധിയാളുകൾക്ക് പരിക്ക് പറ്റിയ കാട്ട് തേനീച്ച പ്രശ്നത്തിന് ശാശ്വത പരിഹാരവുമായി എസ് ഡി പി ഐ റെസ്ക്യൂ ടീം. വേളം ശാന്തിനഗറിലെ ചിറക്കടുത്ത് വരിക്കോളി ലത്തീഫിൻ്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ കാട്ട് തേനീച്ച കൂടാണ് പരിശീലനം സിദ്ധിച്ച റെസ്ക്യൂം ടീം കഴിഞ്ഞ ദിവസം രാത്രിയിൽ ശാസ്ത്രീയമായി നശിപ്പിച്ചത്. നേരത്തെ ബൈക്ക് യാത്രികർ ഉൾപെടെ ആറോളം പേർക്ക് ഇവിടെ തേനീച്ച കൂട്ടത്തിൻ്റെ ആക്രമണം നേരിട്ടിരുന്നു .


ഇതിൽ ഗുരുതരമായി പരിക്ക് പറ്റിയസൂപ്പി യെന്നയാൾക്ക് ജീവരച്ചാർത്ഥം ചിറയിലേക്ക് ചാടേണ്ട സാഹചര്യം ഉണ്ടാവുകയും പിന്നീട് ദിവസങ്ങളോളം ഹോസ്പിറ്റലിലും കിടക്കേണ്ടി വന്നിട്ടുണ്ട് .എസ് ഡി പി ഐ റെസ്ക്യൂ ടീം ക്യാപ്റ്റൻ നിസാർ ശാന്തിനഗറിൻ്റെ കീഴിൽ നൗഷാദ്, റിഷാദ് മാസ്റ്റർ, നദീർ മാസ്റ്റർ എന്നിവരടങ്ങിയ ടീമാണ് ഇതിന് നേതൃത്വം നൽകിയത് .വേളത്ത് മുമ്പ് പ്രളയ സമയത്ത് വീടുകൾക്കും കെട്ടിടങ്ങൾക്കും ഭീഷണിയായ മരങ്ങൾ മുറിച്ച് മാറ്റാനും ഈ ടീം പ്രവർത്തിച്ചിരുന്നു .


ശാന്തിനഗർ,പുത്തലത്ത്, പള്ളിയത്ത്, പെരുവയൽ ഉൾപെടെ സ്ഥലങ്ങളിൽ കെട്ടിടങ്ങൾക്കും മറ്റും ഭീഷണിയായ നിരവധി മരങ്ങൾ ഈ ടീം മുറിച്ചുമാറ്റി കൊടുത്തിരുന്നു. ഏഴാം വാർഡ് മെമ്പർ എം.സി മൊയ്തു സ്ഥലത്തെത്തി ടീമംഗങ്ങളെ അഭിനന്ദിച്ചു. മുമ്പ്ഫയർഫോഴ്സ്, വനം വകുപ്പ് ഡിപ്പാർട്ട്മെൻ്റ് ഉൾപെടെയുള്ളവർക്ക് പരാതി നൽകിയിട്ടും പരിഹരിക്കാത്ത പ്രശ്നത്തിനാണ് നിസാറിൻ്റെ കീഴിലുള്ള റെസ്ക്യൂ ടീം സാഹസികമായി പരിഹാരം കണ്ടതെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു .

Wild bee that spread fear during Velam: SDPl rescue team to solve the problem

Next TV

Top Stories










News Roundup