കുറ്റ്യാടി: താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ആയ ഡോ. വിപിൻ വി ബി യെ ,ആരോഗ്യവകുപ്പ് ഡയറക്ടർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഇക്കഴിഞ്ഞ 14ന് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സ്ത്രീകളോട് മദ്യപിച്ച്, അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് നടപടി.
മുൻപ് ഈ ഡോക്ടർ ആശുപത്രി സൂപ്രണ്ടിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഈ കാഷ്വൽറ്റി മെഡിക്കൽ ഓഫീസർ അത്യാഹിത വിഭാഗത്തിലെ ചികിത്സയിൽ അലംഭാവം കാണിക്കുന്നതായും പരാതി ഉയർന്നിരുന്നു.
Doctor suspended for misbehaving with women