കുറ്റ്യാടി: കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയനും ഓഫീസേഴ്സ് യൂണിയനും മരുതോങ്കര ശാഖയിലെ സഹപ്രവർത്തക പ്രേമക്ക് നിർമ്മിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ കൈമാറി. കെ ജി ബി ഇയു.ഒയു സംഘടനകളുടെ സ്വന്തം ഓഫീസ് കെട്ടിടത്തിന്റെ നിർമാണത്തോടനുബന്ധിച്ചാണ് സ്വന്തമായി വീടില്ലാത്ത, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്വീപ്പർമാർക്ക് വീട് വെച്ച് നൽകാൻ തീരുമാനിച്ചത്.


മൂന്ന് വീടുകളുടെ നിർമാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറി. പ്രേമത്തെ നാലാമത്തെ വീടിൻറെ താക്കോൽ ടി.പി.രാമകൃഷ്ണൻ എംഎൽഎ കൈമാറി. മരുതോങ്കര പഞ്ചായത്ത് പ്രസിഡൻറ് കെ.സജിത്ത് അധ്യക്ഷനായി. കെ ജി ബിഒയു ജനറൽ സെക്രട്ടറി ടി.ജി. അനൂപ് റിപ്പോർട്ട് അവതരിപ്പിച്ചു. സി.രാജീവൻ, മീന, കെ.എം.അച്യുതൻകുട്ടി, കെ.ജി.മദനൻ, സിപിഐ എം മുള്ളൻകുന്ന് ലോക്കൽ സെക്രട്ടറി കെ.ആർ.ബിജു, മരുതോങ്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശോഭ, തോമസ് കാഞ്ഞിരത്തിങ്കൽ എന്നിവർ സംസാരിച്ചു. വീട് നിർമ്മാണ കമ്മിറ്റി കൺവീനർ പി.മിഥുൻ ലാൽ സ്വാഗതവും യൂണിയൻ ഏരിയ കൺവീനർ വി.പി. ഷാജിനേഷ് നന്ദിയും പറഞ്ഞു.
The key to the house of love was handed over