കുറ്റ്യാടി: ഭിന്നശേഷി സംവരണം കോടതിവിധിക്ക് അനുസരിച്ച് അധ്യാപകർക്ക് നിയമനാംഗീകാരം ഉടൻ നൽകണമെന്ന് കെ.പി.സി.സി നിർവ്വാഹക സമിതി അംഗം വി.എം.ചന്ദ്രൻ ആവശ്യപ്പെട്ടു. KPSTA കുന്നുമ്മൽ ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.


കെ.പി.എസ്.ടി.എ ഉപജില്ല പ്രസിഡന്റ് പി.സാജിദ് അധ്യക്ഷതവഹിച്ചു. കെ.ഹാരിസ്, പി.എം.ഷിജിത്ത്, പി.ജമാൽ, മനോജ് കൈവേലി, വി.വിജേഷ്, ഡൊമനിക് കൊളത്തൂർ, ഇ.ഉഷ, ടി.വി.രാഹുൽ, പി.കെ.ഷമീർ, പി.വിനോദൻ, എ.എൻ.അജേഷ്, അനൂപ് കാരപ്പറ്റ, ഗിരീഷ് ബാബു, എന്നിവർ സംസാരിച്ചു.
Disability reservation; Teachers should be given legal recognition immediately