---
title: "കുടിവെള്ള ക്ഷാമം; വേനൽ കനത്തതോടെ വേളം പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം "
english_title: "drinking water shortage; Due to heavy summer, shortage of drinking water in Velam panchayat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/110367/drinking-water-shortage-due-to-heavy-summer-shortage-of-drinking-water-in-velam-panchayat"
published_at: "2023-04-22T13:25:00+05:30"
category: "Kuttiadi Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644393865e563_kudivellam.jpg"
keywords: []
---

# കുടിവെള്ള ക്ഷാമം; വേനൽ കനത്തതോടെ വേളം പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം 

> **Lead Summary:** **കുറ്റ്യാടി: **വേനൽ കനത്തതോടെ വേളം പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം. പഞ്ചായത്തിലെ 13 കുടിവെള്ള പദ്ധതികളുടെ കിണറുകൾ വറ്റിവരണ്ടു. കുന്നിൻപുറങ്ങളിലെ കുടുംബങ്ങളാണ് ഏറെ ബാധിയിലായത് കിലോമീറ്ററുകൾ താണ്ടിയാണ് കുടുംബങ്ങൾ കുടിവെള്ളം ശേഖരിക്കുന്നത്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര കനാലിന്റെ വേളം ഭാഗത്തേക്കുള്ള ഉപകനാൽ തുറക്കാത്തതും പ്രതിസന്ധിയാണ്.

## Article Content

**കുറ്റ്യാടി: **വേനൽ കനത്തതോടെ വേളം പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം. പഞ്ചായത്തിലെ 13 കുടിവെള്ള പദ്ധതികളുടെ കിണറുകൾ വറ്റിവരണ്ടു. കുന്നിൻപുറങ്ങളിലെ കുടുംബങ്ങളാണ് ഏറെ ബാധിയിലായത് കിലോമീറ്ററുകൾ താണ്ടിയാണ് കുടുംബങ്ങൾ കുടിവെള്ളം ശേഖരിക്കുന്നത്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര കനാലിന്റെ വേളം ഭാഗത്തേക്കുള്ള ഉപകനാൽ തുറക്കാത്തതും പ്രതിസന്ധിയാണ്.

കനാൽ തുറന്നാൽ കുടിവെള്ള പദ്ധതികളുടെ കിണറുകളിലും വീടുകളോടനുബന്ധിച്ചുള്ള കിണറുകളിലും സുലഭമായി വെളളം കിട്ടും. മാർച്ച് ആദ്യവാരം രണ്ടുദിവസമാണ് കനാൽ തുറന്നത്. തുവ്വമലയിലെ മൂന്ന് കുടിവെള്ള പദ്ധതി കൊയ്യുറകുന്ന്, മങ്ങാട് കുന്ന്, വടക്കേപറമ്പത്ത്, മണിമല, തിയ്യർകുന്ന്, മാമ്പ്രമല, മുള്ളൻകുന്ന്, നെല്ലിക്കുന്ന്, തുടങ്ങി നിരവധി കുടിവെള്ള പദ്ധതികളുടെ കിണറുകൾ വറ്റിയതോടെ ജലവിതരണം മുടങ്ങി.

കനൽ തുറക്കാത്തതിനാൽ പ്രതിഷേധിച്ച് വേളം പഞ്ചായത്ത് ജനപ്രതിനിധികൾ പേരാമ്പ്ര ഇറിഗേഷൻ ഓഫീസിന് മുമ്പിൽ കഴിഞ്ഞ ദിവസം സമരം നടത്തി. പഞ്ചായത്തിലെ കനാൽ അടിയന്തരമായി തുറന്ന് കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് ഇറിഗേഷൻ അധികാരികളോട് കർഷ സംഘം വേളം വില്ലേജ് കമ്മി റ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/110367/drinking-water-shortage-due-to-heavy-summer-shortage-of-drinking-water-in-velam-panchayat)