കുറ്റ്യാടി: മലയോരത്ത് കൂടി സ്വിഫ്‌റ്റ് എയർ ബസ് വരുന്നു. കുറ്റ്യാടി വഴി ബംഗളൂരു സർവ്വീസ് 21 മുതൽ, റൂട്ട് ഇങ്ങനെ. കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ കെഎസ്‌ആർടിസി സ്വിഫ്‌റ്റ് സർവീസ് വരുന്നു.


കോഴിക്കോട് ബംഗളൂരു സൂപ്പർ ഡിലക്‌സ് എയർ ബസ് 21 ന് സർവീസ് തുടങ്ങും. രാത്രി ഒമ്പതിന് കോഴിക്കോട് നിന്നും പുറപ്പെടുന്ന ബസ് പേരാമ്പ്ര (10.30), കുറ്റ്യാടി (10.45), തൊട്ടിൽപാലം (11.00), വെള്ളമുണ്ട (11.45), മാനന്തവാടി (12.00), മൈസൂരു (3.30), വഴി രാവിലെ ആറിന് ബംഗളൂരുവിലെത്തും.
പകൽ മൂന്നിന് ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ബസ് മൈസൂരു (5.30), കുട്ട (8.30), മാനന്തവാടി (9.30), വെള്ളമുണ്ട (9.45), തൊട്ടിൽപ്പാലം (10.30), കുറ്റ്യാടി (10.45), പുലർച്ചെ രണ്ടിന് കോഴിക്കോട് എത്തും.
Swift Air Bus is coming; From Bengaluru service 21 via Kuttyadi, the route is as follows