---
title: "ബസ് സർവീസ് ഉദ്ഘാടനം ; കുറ്റ്യാടിയിൽ നിന്നും ആയഞ്ചേരി വഴി വടകര കെ എസ് ആർ ടി സി ബസ് സർവീസ് ഉദ്ഘാടനം നാളെ"
english_title: "Bus service inaugurated; Vadakara KSRTC bus service from Kuttyadi via Ayancherry will be inaugurated tomorrow"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/128/bus-service-inaugurated-vadakara-ksrtc-bus-service-from-kuttyadi-via-ayancherry-will-be-inaugurated-tomorrow"
published_at: "2021-09-22T14:00:00+05:30"
category: "Ayancheri"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614ae9f147491_mla.jpg"
keywords: []
---

# ബസ് സർവീസ് ഉദ്ഘാടനം ; കുറ്റ്യാടിയിൽ നിന്നും ആയഞ്ചേരി വഴി വടകര കെ എസ് ആർ ടി സി ബസ് സർവീസ് ഉദ്ഘാടനം നാളെ

> **Lead Summary:** **കുറ്റ്യാടി : **കുറ്റ്യാടിയിൽ നിന്നും ആയഞ്ചേരി വഴി വടകരയെത്തുന്ന കെ എസ് ആർ ടി സി ബസ് സർവീസ് ഉദ്ഘാടനം കുറ്റ്യാടി എം എൽ എ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ നാളെ നിർവഹിക്കും.

## Article Content

**കുറ്റ്യാടി : **കുറ്റ്യാടിയിൽ നിന്നും ആയഞ്ചേരി വഴി വടകരയെത്തുന്ന കെ എസ് ആർ ടി സി ബസ് സർവീസ് ഉദ്ഘാടനം കുറ്റ്യാടി എം എൽ എ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ നാളെ നിർവഹിക്കും.

ബസ് സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫ്ലാഗ് ഓഫ് ചടങ്ങ് നാളെ  രാവിലെ 9മണിക്ക് കുറ്റ്യാടി ബസ് - സ്റ്റാൻഡിൽ വച്ചാണ് കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവഹിക്കുക.

പൊതുഗതാഗത സംവിധാനത്തിന്റെ അഭാവത്തിൽ ചികിത്സയ്ക്കും, ഉപജീവന മാർഗത്തിനും ,വിദ്യാഭ്യാസ ആവശ്യങ്ങൾക്കും വേണ്ടി സാധാരണക്കാർ അനുഭവിക്കുന്ന യാത്രാ പ്രശ്നങ്ങൾ മണ്ഡലം എംഎൽഎ എന്ന നിലയിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഗതാഗത വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് കുറ്റ്യാടിയിൽ നിന്നും തീക്കുനി ആയഞ്ചേരി കോട്ടപ്പള്ളി മേമുണ്ട വഴി വടകരയിൽ എത്തുന്നതിന് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നത്. ബസ് സർവീസ് നിലവിൽ വരുന്നത് വഴി കുറ്റ്യാടി, വേളം, ആയഞ്ചേരി, തിരുവള്ളൂർ,വില്യാപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകളിൽ താമസിക്കുന്നവർക്ക് വളരെയധികം ഉപകാരപ്രദമാവും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/128/bus-service-inaugurated-vadakara-ksrtc-bus-service-from-kuttyadi-via-ayancherry-will-be-inaugurated-tomorrow)