വേളം:(kuttiadinews.in) ഒരു മാസത്തിലേറെ ആയി ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടും വേളം ഗ്രാമ പഞ്ചായത്തിന്റെ എഞ്ചിനീയറിങ് വിഭാഗത്തിലെ നിയമന ഉത്തരവ് ഇറങ്ങിയില്ല.


ജനങ്ങളെ തീർത്തും ബാധിക്കുന്ന ഈ സമീപനത്തിൽ പെട്ടെന്ന് തന്നെ ഒരു മാറ്റം ഉണ്ടായില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാവും.
പഞ്ചായത്തിന്റെ കീഴിൽ വരുന്ന വർക്കുകൾ എല്ലാം മുന്നോട്ട് പോകാത്ത അവസ്ഥായാണ്. അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു മാറ്റവും ഉണ്ടായില്ല.
താത്കാലികമായി നിയമനം ലഭിച്ച വ്യക്തിയും പൂർണ്ണമായും സഹകരിക്കാത്ത അവസ്ഥായാണ് ഉള്ളത്. .സംസ്ഥാനത്ത് മൊത്തത്തിൽ ഉണ്ടായ ഉദ്യോഗസ്ഥ സ്ഥലമാറ്റത്തിന്റെ ഫലമായി വേളം പഞ്ചായത്തിൽ ഉണ്ടായിരുന്ന അസിസ്റ്റന്റ് എഞ്ചിനിയറെയും ഓവർ സിയറെയും ക്ലാർക്കിനെയും വിടുതൽ നൽകി.
എന്നാൽ പകരം ഉദ്യോഗസ്ഥരെ ഇതുവരെയും നിയമിച്ചിട്ടില്ല. താൽക്കാലികമായി ചാർജ് നൽകിയ എ.ഇ.യും ഒരു ദിവസം വന്നതല്ലാതെ പിന്നീട് വന്നിട്ടില്ല. ഓവർസിയറും കൃത്യമായി എത്താറില്ല.
അസി.എഞ്ചിനീയർ, ഫസ്റ്റ് ഗ്രേഡ് ഓവർസിയർ, തേർഡ് ഗ്രേഡ് ഓവർസികർ, ക്ലാർക്ക് എന്നിവരുടെ ഒഴിവാണിവിടെ ഉള്ളത്. പുതുക്കിയ മാനദണ്ഡമനുസരിച്ച് പുതിയ വീടുകളുടെയും കെട്ടിടങ്ങളുടെയും നിയമങ്ങൾ കർശനവും പിഴയും കൂടുതൽ ആണ്.
നൂറു കണക്കിനാളുകളാണ് കെട്ടിട പെർമിഷനും വേണ്ടിയും കെട്ടിടത്തിന് നമ്പർ ഇടുവിക്കാനും വേണ്ടി കാത്തിരിക്കുന്നത്. അധികൃതരെ നേരിട്ടും അല്ലാതെയും സ്ഥിതിഗതികൾ ധരിപ്പിച്ചിട്ടും ഇതുവരെയും തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്നും പഞ്ചായത്ത് അധികൃതർ പറയുന്നത്.
#engineering #appointment #notordered #velam Panchayat