Sep 27, 2023 04:09 PM

കുറ്റ്യാടി: കുറ്റ്യാടി ടൗണിൽ അടിക്കടി ഉണ്ടാകുന്ന അക്രമസംഭവങ്ങളും ലഹരി മാഫിയയുടെ കടന്നു കയറ്റവും അമർച്ച ചെയ്യാൻ സ്ഥിരം പൊലീസ് കൺട്രോൾ യൂണിറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയെ കാണാൻ തീരുമാനിച്ചു.

കുറ്റ്യാടി ടൗണിൽ ഓട്ടോറിക്ഷ ഡ്രൈവർക്കു നേരെ നടന്ന വധശ്രമം അപലപനീയമാണെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഗ്രാമ പഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷിയോഗം ആവശ്യപ്പെട്ടു.

പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അധ്യക്ഷയായി. വൈസ് പ്രസിഡൻറ് ടി.കെ മോഹൻദാസ്, സബിന മോഹൻ, സി എൻ ബാലൃഷ്ണൻ, വാഴയിൽ ബാലൻ, കെ ചന്ദ്രമോഹൻ, പി പി ദിനേശൻ ഇ കെ ബൈജു തുടങ്ങിയവർ സംസാരിച്ചു.

#permanent #police #control #unit s #Kuttiady #AllParty #Meeting

Next TV

Top Stories










Entertainment News