കുറ്റ്യാടി: (kuttiadinews.com) വൈദ്യുതിനിരക്ക് കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കുറ്റ്യാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. എസ്.ഇ.ബി. ഓഫീസ് മാർച്ചും ധർണയും നടത്തി.
മാർച്ച് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. .കെ.സി. മുജീബ് റഹ്മാൻ അധ്യക്ഷനായി. പരിപാടിയിൽ വി.പി.മൊയ്തു, ആവള ഹമീദ്, ടി.പി.അലി, സി.വി. അമ്മത്, വി.കെ.കുഞ്ഞബ്ദുള്ള, സി.വി. മൊയ്തു. കെട്ടിൽ അലി, കെ.പി.മുഹമ്മദ് എന്നിവർ സംസാരിച്ചു.
#Increase #electricity #rates #MuslimLeague #Kuttiadi #region #committee #march #dharna