നരിപ്പറ്റയിൽ വൈദ്യുതി കരാർ തൊഴിലാളിയുടെ മരണം ; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും

നരിപ്പറ്റയിൽ വൈദ്യുതി കരാർ തൊഴിലാളിയുടെ  മരണം ; കുടുംബം ഇന്ന്  മുഖ്യമന്ത്രിയെ കാണും
Sep 23, 2021 11:14 AM | By Truevision Admin

കുറ്റ്യാടി: നരിപ്പറ്റ പഞ്ചായത്തിലെ പൊയിൽമുക്കിൽ വൈദ്യുതലൈനിൽ ജോലിചെയ്യവേ ഷോക്കേറ്റുമരിച്ച രാകേഷിന്റെ മരണം സംബന്ധിച്ച് സമഗ്രമായാ അന്വേഷിക്കണമെന്നും മരണത്തിനുകാരണക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും വൈദ്യുതിമന്ത്രിയെയും നേരിൽ കണ്ട് പരാതി നൽകും.

രാകേഷിന്റെ സഹോദരനും കർണാടകയിൽ പഞ്ചായത്ത് പ്രസിഡന്റുമായ സ്വാമി പ്രണവാനന്ദയാണ് കോഴിക്കോട് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. രാകേഷ്  ഷോക്കേറ്റുവീണപ്പോൾ തലയ്ക്ക് പരിക്കേറ്റിരുന്നു. ലൈൻ പൂർണമായി ഓഫ് ചെയ്യാതിരുന്നതാണ് അപകടകാരണം.

ജോലിനടക്കുമ്പോൾ എൻജിനിയറോ ഓവർസിയറോ ലൈൻമാനോ സ്ഥലത്തുണ്ടായിരുന്നില്ല. ഒരു മാനദണ്ഡവും പാലിക്കാതെയാണ് കരാർ നൽകിയത്. കെ.എസ്.ഇ.ബി. നാദാപുരം ഡിവിഷനിലെ ഉദ്യോഗസ്ഥർക്കും കരാറുകാരനും മരണത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ല.

ഇവരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ബന്ധുക്കൾ പറഞ്ഞു. രാകേഷിന്റെ ബന്ധു എം.കെ. രവീന്ദ്രനാഥൻ , എ.എം.ഭക്തവത്സലൻ , സുധീഷ് കേശവപുരി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Death of power contract worker in Naripetta; The family will meet the CM today

Next TV

Related Stories