കുറ്റ്യാടി:(kuttiady.truevisionnews.com) പുതിയ പാലവും ഫ്‌ളൈ ഓവറും ഉൾപ്പെടെ ടൗണിലെ ഗതാഗത കുരുക്കഴിക്കാനുള്ള പദ്ധതിയുടെ പ്രാഥമികരേഖ തയ്യാറാക്കി പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം.
കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോ കനം നടത്തുന്നതിനായി ചേർന്ന മോനിറ്ററിങ് ടീമിന്റെ യോഗത്തിലാണ് പാലവും ഫ്ലൈ ഓവറുമുൾപ്പെടുന്ന പദ്ധതി മന്നോട്ടുവെച്ചത്.
റിപ്പോർട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് എം.എൽ.എ നിർദേശം നല്കിയതായി പൊതുമരാമത്ത് റോഡ് ഉപവിഭാഗം അസി. എക്സിക്യുട്ടിവ് എൻജിനിയർ നിദിൽ ലക്ഷ്മണൻ അറിയിച്ചു.
കുറ്റ്യാടി-മരുതോങ്കര റോഡിൽ ചെറിയപാലം കഴിഞ്ഞയുടൻ പേരാമ്പ്ര റോഡിലെ ചെറിയകുമ്പളവുമായി ബന്ധിപ്പിക്കുന്ന എഴു നൂറുമീറ്ററോളം നീളമുള്ള പാലം നിർമിക്കുക എന്നതാണ് ആദ്യ നിർദേശം.
വടകര, തൊട്ടിൽപാലം, മരുതോങ്കര ഭാഗങ്ങളിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ടൗണ് ജങ്ഷൻ കടന്നു പോകുന്നത് വഴി രൂപപ്പെടുന്ന കുരുക്ക് ഒഴിവാക്കുകയാണ് പ്രഥമ ലക്ഷ്യം. പാലം യാഥാർഥ്യമാകാൻ ഏകദേശം ആറു കോടിയോളം രൂപ ചെലവ് വരും.
പദ്ധതിക്ക് ചെറിയപാലത്തിനടുത്ത് കുറഞ്ഞ അളവിലുള്ള സ്ഥലംമാത്രം ഏറ്റെടുത്താൽമ തിയാകും. അഡ്വാൻസ് പൊസെഷൻ മാതൃകയിൽ സർക്കാരിൽനിന്ന് സാങ്കേതിക അനുമതി ലഭ്യമാക്കിയാൽ പ്രവൃത്തി ആരംഭിക്കാൻ സാധിക്കുമെന്നും പുഴയുടെ മറുഭാഗം പൊതുമരാമത്ത് റോഡായതിനാൽ ചെറിയദൂരംമാത്രമേ അനുബന്ധറോഡ് നിർമിക്കേണ്ടതുള്ളൂവെന്നുമാണ് വിലയിരുത്തൽ.
കുറ്റ്യാടി പൊലിസ് സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച്, തൊട്ടിൽപ്പാലം റോഡിൽ കേരള ഗ്രാമീണബാങ്ക് പരിസരം വരെയുള്ള ഫ്ലൈ ഓവറാണ് രണ്ടാമത്തെ നിർദേശം. ഇത് യാഥാർഥ്യമായാൽ വൺവേ ട്രാഫിക് രീതി പരീക്ഷിക്കും. നൂറുകോടിയിലേറെ രൂപയാണ് ഫ്ലൈഓവർ നിർമാണ ചെലവ്
#the #peg # new #bridge #across# the# river # bridge# the# gap