കുറ്റ്യാടി:(kuttiadi.truevisionnews.com)കായക്കൊടി പഞ്ചായത്തില്‍ മന്ത് രോഗം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ജാഗ്രത നടപടിയുടെ ഭാഗമായി തളീക്കരയില്‍ ജില്ലാ ആരോഗ്യവകുപ്പിന്റെ പ്രത്യേക രാത്രികാല പരിശോധന ക്യാംപ്.
കാഞ്ഞിരോളി പ്പീടിക സ്പര്‍ശം ഓഫിസ്, തളീക്കര മദ്‌റസ, തളീക്കര എല്‍.പി സ്‌കൂള്‍ തുടങ്ങിയ മൂന്ന് കേന്ദ്രങ്ങളിലാണ് ക്യാംപ് സംഘടിപ്പിച്ചത്. രാത്രി എട്ടു മുതല്‍ ആരംഭിച്ച ക്യാംപില്‍ രണ്ട് വയസ് മുതല്‍ പ്രായമുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കി.
ഇവരില്‍ നിന്നും രക്ത സാംപിളുകള്‍ ശേഖരിച്ചു.കായക്കൊടി പഞ്ചായത്തിലെ തളീക്കര ഭാഗങ്ങളിലെ വാടകകെട്ടിടങ്ങളില്‍ കഴിയുന്ന 19തോളം ജാര്‍ഖണ്ഡ് സ്വദേശികളായ തൊഴിലാളികള്‍ക്ക് ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് മന്ത് രോഗം സ്ഥിരീകരിച്ചിരുന്നു.
ഇതേ തുടര്‍ന്ന് തളീക്കര പ്രദേശത്തെ കച്ചവടക്കാര്‍ ഉള്‍പ്പടെയുള്ള പ്രദേശവാസികളെയാണ് പ്രത്യേക ക്യാംപൊരുക്കി പരിശോധിച്ചത്. ശേഖരിച്ച രക്ത സാംപിളുകളുടെ പരിശോധ ഫലം രണ്ടാഴ്ച്ചക്കകം അറിയുമെന്നാണ് വിവരം.
കായക്കൊടി പഞ്ചായത്ത്, കുടുംബാരോഗ്യകേന്ദ്രം ഉദ്യോഗസ്ഥര്‍ ക്യാംപിന് നേതൃത്വം നല്‍കി. മുന്‍വര്‍ഷങ്ങളിലും ഇതുപോലെ തളീക്കരയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം കണ്ടെത്തിയിരുന്നു.
ഇതെത്തുടര്‍ന്ന് ജില്ലാ കലക്റ്റര്‍ നേരിട്ട് ഇടെപടുകയും വൃത്തിഹീനമായ കെട്ടിടങ്ങള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോഴും പഴയപടിയെന്ന് പരിസരവാസികള്‍ ആരോപിക്കുന്നു.
#Inspection #Department #Health #people #were #found #Talikara