---
title: "#Balitarpanam   |  കര്‍ക്കടകവാവ് ബലിതര്‍പ്പണം; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി തലവഞ്ചേരി ശിവക്ഷേത്രം"
english_title: "#Karkatakavaav  #Balitarpanam  #Talavanchery #Shiva #Temple #completed #preparations"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/223317/karkatakavaav-balitharpanam-thalavanchery-shiva-temple"
published_at: "2024-07-27T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a50556a6f5f_Untitled-7.jpg"
keywords: []
---

# #Balitarpanam   |  കര്‍ക്കടകവാവ് ബലിതര്‍പ്പണം; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി തലവഞ്ചേരി ശിവക്ഷേത്രം

> **Lead Summary:** **വേളം: [**കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് വേളം പെരുവയല്‍ തലവഞ്ചേരി ശിവക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രക്കമ്മിറ്റി ഭാരവാ ഹികള്‍ പറഞ്ഞു.

## Article Content

**വേളം: [**കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് വേളം പെരുവയല്‍ തലവഞ്ചേരി ശിവക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രക്കമ്മിറ്റി ഭാരവാ ഹികള്‍ പറഞ്ഞു.

പിതൃതര്‍പ്പണത്തിന് പ്രസിദ്ധിയാര്‍ജിച്ച ക്ഷേത്രം കുറ്റ്യാടി പുഴയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.

വര്‍ഷാവര്‍ഷം നിരവധി വിശ്വാസികളാണ് ഇവിടെ എത്തുന്നത്.

പുഴക്കടവിലിറങ്ങി കുളിക്കുന്നതിന് സൗകര്യവും ഉണ്ട്. ബലി തര്‍പ്പണത്തിന് ആവശ്യമായ സാധനങ്ങള്‍ വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍നിന്നും ലഭിക്കും.

ശ്രേഷ്ഠാചാര സഭയില്‍ നിന്നും പരിശീലനം സിദ്ധിച്ചവരാണ് പിതൃകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഓഗസ്റ്റ് മൂന്നിന് രാവിലെ ആറു മുതല്‍ ബലിതര്‍പ്പണം ആരംഭിക്കുന്നതാണെന്ന് കടമേരി ജ്യോതിര്‍ഗമയുടെ പ്രതിനിധികളായ ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന്‍, മോഹനന്‍, നൊച്ചാട്ട് ക്ഷേത്രം ഭാരവാഹികളായ പി.എം. രാജു, പി.എം. ബാലകൃഷ്ണന്‍, പി. സുനില്‍കുമാര്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 9061235392, 9847645465 തുട ങ്ങിയ ഫോണ്‍ നമ്പറുകളില്‍ ഭക്തജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/223317/karkatakavaav-balitharpanam-thalavanchery-shiva-temple)