---
title: "#KunnummalGramPanchayat | കുടിവെള്ള പൈപ്പിനായി പൊളിച്ചു; നടപ്പാതയും റോഡുകളും അടിയന്തരമായി പുന:സ്ഥാപിക്കണം"
english_title: "#Demolished #drinking #water #pipe  #Pavement #roads #should  #restored #urgently"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/226060/demolished-drinking-water-pipe-pavement-roads-should-restored-urgently"
published_at: "2024-08-06T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1ec5499352_Untitled-10.jpg"
keywords: []
---

# #KunnummalGramPanchayat | കുടിവെള്ള പൈപ്പിനായി പൊളിച്ചു; നടപ്പാതയും റോഡുകളും അടിയന്തരമായി പുന:സ്ഥാപിക്കണം

> **Lead Summary:** **കക്കട്ട് :[**വഴിയാത്ര പോലും തടസ്സപ്പെട്ട് കിടക്കുന്ന നടപ്പാതയും റോഡുകളും, കുടിവെള്ള പൈപ്പ്നായി കീറിയ റോഡുകളും അടിയന്തരമായി നന്നാക്കണമെന്നും, കുടിവെള്ള ഗുണഭോകൃത് വിഹിതം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ് ഗ്രാമസഭ ആവശ്യപ്പെട്ടു.

## Article Content

**കക്കട്ട് :[**വഴിയാത്ര പോലും തടസ്സപ്പെട്ട് കിടക്കുന്ന നടപ്പാതയും റോഡുകളും, കുടിവെള്ള പൈപ്പ്നായി കീറിയ റോഡുകളും അടിയന്തരമായി നന്നാക്കണമെന്നും, കുടിവെള്ള ഗുണഭോകൃത് വിഹിതം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ് ഗ്രാമസഭ ആവശ്യപ്പെട്ടു.

പഞ്ചായത്ത് പ്രസി .വി.കെ. റീത്ത പദ്ധതി കാര്യങ്ങളും മറ്റും വിശദീകരിച്ചു. വാർഡ് മെമ്പർ ഒ.വനജ അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് ചെയർപേഴ്സൺ സി .പി. സജിത, വാർഡ് കൺവീനർ എലിയാറ ആനന്ദൻ, ഫെസിലിറ്റേർ പി.പി. സ്നിത, കെ.പി. അമ്മത്, വി.പി. പുരുഷു,വി.പി. വാസു, ലിജി വിജയൻ, സൗജ, ഷീബ, എന്നിവർ പ്രസംഗിച്ചു. അയൽ സഭ കൺവീനർമാർ, വികസന സമിതി , കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, ഗ്രാമസഭ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/226060/demolished-drinking-water-pipe-pavement-roads-should-restored-urgently)