വേളം : (kuttiadi.truevisionnews.com) ജൽജീവൻ മിഷന്റെ ഭാഗമായി എടുത്ത കുഴികൾ മരണകുഴികളായി മാറുന്നതിനാൽ വേളം ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നു.
വേളം ഗ്രാമ പഞ്ചായത്തിൽ ജല ജീവൻ മിഷൻ പൈപ്പിടലിന്റെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകൾ ഉടൻ റിപ്പയർ ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ ന്ന് രാവിലെ 10 മണിക്ക് വടകര വാട്ടർ അതോറിട്ടി അസി.എഞ്ചിനിയറുടെ ഓഫിസിനു മുന്നിൽ വേളം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളും ധർണ്ണ നടത്താൻ തീരുമാനിച്ചു.
ഒന്നര വർഷമായി പഞ്ചായത്തിലെ നിരവധി റോഡുകളിൽ പൈപ്പിടാൻ കുഴിച്ച ആണിച്ചാലുകൾ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കയാണ്.
ശക്തമായ മഴ പെയ്തതോടു കൂടി വീതി കുറഞ്ഞ ഗ്രാമിണ റോഡുകൾ ആകെ തകർന്നിരിക്കയാണ്. കഴിഞ്ഞ ജനുവരിയിൽ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികൾ വാട്ടർ അതോറിട്ടി ജീവനക്കാർ, കരാറുകരൻ തുടങ്ങിയവരുടെ യോഗം ചേർന്നിരുന്നു.
പൊട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കിയിട്ടു മാത്രമേ ബാക്കി പ്രവർത്തികൾ തുടങ്ങുകയുള്ളൂ എന്ന് യോഗത്തിൽ തീരുമാനിച്ചിരുന്നു. ഈ അടുത്ത കാലത്ത് നിർമ്മിച്ച ടാറിങ്ങ്, കോൺക്രീറ്റ് റോഡുകൾ പലതും പൊട്ടിപ്പൊളിച്ചിട്ടുണ്ട്. നിരവധി തവണ വാട്ടർ അതോറിട്ടി അധികൃതരേയും കരാറുകാരനെയും നേരിൽ കണ്ട് ആവശ്യപ്പെട്ടിട്ടും ഒരു പരിഹാരവും ആ കാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമര പരിപാടിക്ക് ഭരണ സമിതി നിർബന്ധിതരായ തെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ പറഞ്ഞു.
#Pits #death #pits #Roads #damaged #during #JalJeevan #Mission #pipeaying #Peoples #representatives #dharna #tomorrow