കുറ്റ്യാടി: (kuttiadi.truevisionnews.com)സോഷ്യലിസ്റ്റ് നേതാവും വടകര എം.എൽ .എ യുമായിരുന്ന അഡ്വ: എം. കെ. പ്രേംനാഥിൻ്റെ ഒന്നാം ചരമവാർഷികം സമുചിതമായി ആചരിക്കുവാൻ ആർ ജെ.ഡി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
ഒക്ടോബർ 20ന് വില്ല്യാപ്പള്ളിയിൽ വെച്ച് "കനൽ സ്മരണ " എന്ന പേരിൽനടത്തുന്ന എം.കെ പ്രേംനാഥ് അനുസ്മരണ സമ്മേളനം വിജയിപ്പിക്കുന്നതിനുവേണ്ടി സ്വാഗതസംഘം രൂപീകരിച്ചു.
യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് വി.പി. വാസു അധ്യക്ഷത വഹിച്ചു.
ആയാടത്തിൽ രവീന്ദ്രൻ ,ടി.എൻ. മനോജ്, വിനോദ് ചെറിയത്ത്, നീലിയോട്ട് നാണു , സതി ദിവ്യ നിലയം, എ.പി. അമർനാഥ് , ഒ.എം.സിന്ധു എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി മാണിക്കോത്ത് കുഞ്ഞിരാമൻ , കെ.പി. കുഞ്ഞിരാമൻ രക്ഷാധികാരികൾ, ആയാടത്തിൽ രവീന്ദ്രൻ ചെയർമാൻ, നീ ലിയോട്ട് നാണു , കെ. എം. ബാബു വൈസ് ചെയർമാൻമാർ, വി പി. വാസു കൺവീനർ 1 വിനോദ് ചെറിയത്ത്, ടി.എൻ മനോജ് ജോ: കൺവീനർമാർ, എ.പി. അമർനാഥ് ഖജാൻജി എന്നിവരേയും തെരഞ്ഞെടുത്തു.
#Coal #Memory #Adv #MKPremnath #first #death #anniversary #October #20