കുറ്റ്യാടി: മാനന്തവാടി മൈസൂർ ദേശീയ പാതക്കായി ഒക്ടോബർ 26 ന് ശനിയാഴ്‌ച 10.30 ന് ദേശിയ പാത വികസന സമിതി നിർദ്ദിഷ്‌ട മൈസൂർ മാനന്തവാടി കുറ്റ്യാടി -പുറക്കാട്ടിരി ദേശീയ പാതക്കായി ദേശീയ പാത വികസന സമിതിയുടെ ആഭിമുഖ്യത്തിൽ "വിപുലമായ ജനകീയ കൂട്ടായ്മ" ഒക്ടോബർ 26 ന് രാവിലെ 10.30 ന് കുറ്റ്യാടി ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയിൽ വെച്ച് നടത്തുവാൻ കുറ്റ്യാടിയിൽ ചേർന്ന ദേശീയ പാത വികസന സമിതി യോഗം തീരുമാനിച്ചു.
യാതൊരു സാങ്കേതിക പ്രശ്‌നങ്ങളോ പാരിസ്ഥിതി പ്രശന്ങ്ങളോ ഇല്ലാത്ത വന സംരക്ഷണം ഉറപ്പ് വരുത്തുന്ന രാത്രികാല നിരോധനം നടപ്പിലാക്കാത്ത ഏക പാതയാണിത്.
ഈ ദേശീയ പാത നടപ്പിലാക്കുവാൻ കേന്ദ്ര ഗവൺമെൻ്റ് തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്.
ദേശീയ പാതക്കായി 7134/- കോടി രൂപ വകയിരുത്തിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ശ്രീ നിധിൻ ഗഡ്‌കരി അടുത്ത കാലത്ത് അറിയച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പദ്ധതി വേഗത്തിൽ നടപ്പിലാക്കുവാൻ പാത കടന്ന് പോകുന്ന വിവിധ മണ്‌ഡലങ്ങളിലെ MP മാർ, MLA മാർ, പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ നേത്യത്വപരമായ പങ്ക് ഏറ്റെടുക്കേണ്ടത് കാലഘട്ടത്തിൻ്റെ ഏറ്റവും വലിയ ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
കേന്ദ്ര സംസ്ഥാന ഗവൺമെൻ്റിൽ സമ്മർദ്ദം ചെലുത്തി ഈ പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കുവാൻ ജനപ്രതിനിധികളിൽ സമ്മർദ്ദം ചെലുത്തുക എന്നതാണ് ഈ കൂട്ടായ്‌മയുടെ ലക്ഷ്യമെന്ന് ഭാരവാഹികളായ ശ്രീ കെ.എ. ആന്റണി, ശ്രീ പി.പി.ആലിക്കുട്ടി, ശ്രീ സോജൻ ആലക്കൽ, ശ്രീ കെ.സി.കൃഷ്‌ണൻ എന്നിവർ അറിയിച്ചു.
ഈ ജനകീയ കൂട്ടായ്മ ബഹുമാന്യനായ കുറ്റ്യാടി MLA ശ്രീ.കെ.പി.കുഞ്ഞഹമ്മത് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ നാദാപുരം MLA ശ്രീ.ഇ.കെ.വിജയൻ മുഖ്യ അതിഥിയാവും.
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.പി.ചന്ദ്രി മുഖ്യ പ്രഭാഷണവും കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നബീസ.ഒ.റ്റി, പ്രത്യേക സന്ദേശവും നൽകും.
പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.ജി ജോർജ്ജ് മാസ്റ്റർ, ഷിജിൽ ഒ.പി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, പ്രമുഖ പൊതു പ്രവർത്തകരും യോഗത്തിൽ സംസാരിക്കും.
കുറ്റ്യാടിയിൽ ചേർന്ന ദേശീയപാത വികസന സമിതി യോഗത്തിൽ ചെയർമാൻ കെ.എ. ആൻ്റണി അദ്ധ്യക്ഷത വഹിച്ചു.
ഡൊമിനിക് കളത്തൂർ, റോബിൻ ജോസഫ്, ജോൺസൻ, രഘുനാഥ്.സി.പി, അഭിലാഷ്.പി. അരുൺ, സോജൻ ജേക്കബ്, ബിജോയ്.കെ., അഡ്വക്കറ്റ് ജോർജ്ജ് വാതുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
#People #Association #Purakattiri #Kuttiadi #National #Road #Development #Committee #meeting #26th