Oct 24, 2024 03:30 PM

നരിപ്പറ്റ: (kuttiadi.truevisionnews.com) ഒടുവിൽ നരിപ്പറ്റക്കാരുടെ കാലങ്ങളായുള്ള സ്വപ്‌നം യാഥാർഥ്യമാകുന്നു. ഏറെക്കാലമായി പ്രദേശവാസികളുടെ ആഗ്രഹമായിരുന്നു മികച്ച സൗകര്യങ്ങളോട് കൂടിയ ആയുർവേദ ആശുപത്രി.

ഇപ്പോഴിതാ നരിപ്പറ്റയിൽ ആശുപത്രിക്ക് പുതിയ കെട്ടിടം ഉയരുകയാണ്.

പഞ്ചായത്ത് ഭരണസമിതി ജനകീയ സഹകരണത്തോടെ സമാഹരിച്ച ഫണ്ട് ഉപയോഗിച്ചാണ് കൈവേലി അങ്ങാടിയിൽ കെട്ടിടത്തിനായി 30 സെൻ്റ് സ്ഥലം വാങ്ങിയത്.

ഇവിടെ നിർമാണ പ്രവൃത്തികൾക്കായി ഇ.കെ വിജയൻ എംഎൽഎ 50 ലക്ഷം രൂപയും 50 ലക്ഷം ബജറ്റിലും അനുവദിച്ചിരുന്നു.

കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തിയും എംഎൽഎ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന ആശുപത്രിയിലേക്കുള്ള പാലത്തിൻ്റെ പ്രവൃത്തിയും ഇ.കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു.

മൂന്ന് നിലകളിലായാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്. കുറേ വർഷങ്ങളായി അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത കെട്ടിടത്തിലായിരുന്നു ആശുപത്രി പ്രവർത്തിച്ചിരുന്നത്.

തുടർന്ന് മൂന്ന് വർഷങ്ങൾ മുമ്പ് ആശുപത്രി പ്രവർത്തനം സൗകര്യങ്ങളുള്ള വാടക കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം പണിയുന്നതിനായി പഞ്ചായത്ത് സ്ഥലം വാങ്ങിയത്.

നരിപ്പറ്റ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കാട്ടാളി അധ്യക്ഷത വഹിച്ചു.

പിഡബ്ല്യുഡി അസി. എക്സിക്യൂട്ടീവ് എൻജിനിയർ വിനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദ് കക്കട്ടിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ ബീന, ബ്ലോക്ക് വികസന സ്ഥിരം സമിതി അധ്യക്ഷ എൻ കെ ലീല, വി നാണു, ഷാജു ടോം പ്ലാക്കൽ, ഷീജ നന്ദൻ, മിനി, ടി ശശി, അജിത, അനുരാജ്, അൽഫോൻസ, ലിബിയ, അസീസ്, കുഞ്ഞബ്ദുള്ള, ലേഖ, കെ പ്രമുലേഷ്, സുധീഷ് എടോനി, ടി പി പവിത്രൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ടെസ്റ്റി നന്ദി പറഞ്ഞു.



#new #building #Ayurvedic #hospital #coming #up #Naripatta

Next TV

Top Stories